ബെംഗളൂരു: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കർണാടകയിൽ 1498 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 15,297 ആയി ഉയർന്നു. സജീവ കേസുകളിൽ 279 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് 15 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകയിലെ കൊവിഡ് മരണസംഖ്യ 416 ആണ്.
കർണാടകയിൽ 1498 പുതിയ കൊവിഡ് കേസുകൾ - Karnataka Covid-19
സജീവ കേസുകളിൽ 279 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്
കർണാടക
അതേസമയം, 571 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. രോഗശാന്തി നേടിയവരുടെ എണ്ണം 11,098 ആണ്. ആരോഗ്യ വകുപ്പിന്‍റെ കണക്ക് പ്രകാരം സംസ്ഥാനത്ത് മൊത്തം 26,815 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.