ബെംഗളൂരു: കര്‍ണാടകയില്‍ 213 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7213 ആയി. 180 പേര്‍ കൂടി രോഗമുക്തി നേടി. 4135 പേര്‍ക്കാണ് രോഗം ഭേദമായത്. നിലവില്‍ 2,987 പേരാണ് ചികിത്സയിലുള്ളത്. പുതുതായി റിപ്പോര്‍ട്ട് ചെയ്‌ത കേസുകളില്‍ 103 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 23 പേര്‍ വിദേശത്ത് നിന്നും മടങ്ങിയെത്തിയവരാണ്.
കര്‍ണാടകയില്‍ 213 പേര്‍ക്ക് കൂടി കൊവിഡ്; 180 പേര്‍ക്ക് രോഗമുക്തി - കൊവിഡ് 19
പുതുതായി റിപ്പോര്‍ട്ട് ചെയ്‌ത കേസുകളില്‍ 103 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 23 പേര്‍ വിദേശത്ത് നിന്നും മടങ്ങിയെത്തിയവരാണ്.
കര്‍ണാടകയില്‍ 213 പേര്‍ക്ക് കൂടി കൊവിഡ്; 180 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 88 ആയി ഉയര്‍ന്നു. ധര്‍വാഡ ജില്ലയില്‍ നിന്നുള്ള 65കാരനും ബെംഗളൂരു സ്വദേശിയായ 75കാരിയുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.