കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ എസ്‌എൽ ധർമ്മ ഗൗഡ ആത്മഹത്യ ചെയ്തു - ബെംഗളൂരു
ചിക്കമഗളൂരുവിലെ കടൂർ താലൂക്കിലെ ഗുണസാഗറിനടുത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെടുത്തു.
കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ എസ്‌എൽ ധർമ്മ ഗൗഡ ആത്മഹത്യ ചെയ്തു
ബെംഗളൂരു: ജെഡിഎസ് നേതാവും കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ എസ്‌എൽ ധർമ്മ ഗൗഡ ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാത്രി ചിക്കമഗളൂരുവിലാണ് സംഭവം. ചിക്കമഗളൂരുവിലെ കടൂർ താലൂക്കിലെ ഗുണസാഗറിനടുത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെടുത്തു. എച്ച്ഡി ദേവഗൗഡ അനുശോചനം രേഖപ്പെടുത്തി.