കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയെ അതിക്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്നസാമാജികന്‍ ജെ എന്‍ ഗണേശ് അറസ്റ്റില്‍. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ഗുജറാത്തില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി നേതൃത്വം കൂറുമാറ്റുമെന്ന ആശങ്കയെ തുടര്‍ന്ന് ജനുവരി 20ന് ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്ക് മാറ്റിപാര്‍പ്പിക്കുകയായിരുന്നു. ഇതിനിടയില്‍ ബെല്ലാരി ജില്ലയിലെ കോണ്‍ഗ്രസ് സാമാജികരായ ഗണേഷും ആനന്ദ സിംഗും തമ്മില്‍ വാക്കേറ്റമുണ്ടായി.
എംഎല്‍എ അതിക്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ കോണ്‍ഗ്രസ് സാമാജികന്‍ അറസ്റ്റില്‍ - കര്‍ണാടക എംഎല്‍എ
ബിജെപി നേതൃത്വം ചാക്കിട്ട് പിടിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്ക് മാറ്റിപാര്‍പ്പിച്ചതായിരുന്നു കോണ്‍ഗ്രസ് എംഎല്‍എമാരെ. ഇതിനിടെയിലാണ് എംഎല്‍എമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്.
വാക്കേറ്റം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഗണേഷ് പൂച്ചട്ടിക്ക് ആനന്ദ് സിംഗിന്‍റെ തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ആനന്ദ് സിംഗ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് ഒരുമാസമായി ഒളിവില്‍ കഴിയവേയാണ് ജെ എന്‍ ഗണേഷ് അറസ്റ്റിലായത്. പ്രതിക്കായി കര്‍ണാടക പൊലീസ് മുംബൈ, ഗോവ, ബെല്ലാരി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ശക്തമായ തിരച്ചില്‍ നടത്തിയിരുന്നു. അറസ്റ്റിലായ എംഎല്‍എ ജെ എന്‍ ഗണേഷിനെ വ്യാഴാഴ്ച രാം നഗര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി എംബി പാട്ടീല്‍ വ്യക്തമാക്കി.