കേരളം

kerala

ETV Bharat / bharat

കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് കൊവിഡ് സ്ഥിരീകരിച്ചു - Congress MLA tests positive

കുനിഗൽ നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎ എച്ച്.ഡി രംഗനാഥിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കർണാടക  എംഎൽഎക്ക് കൊവിഡ്  കോൺഗ്രസ് എംഎൽഎ  Karnataka Congress  Congress MLA tests positive  MLA tests positive for COVID-19
കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jul 6, 2020, 6:02 PM IST

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുമകുരു ജില്ലയിലെ കുനിഗൽ നിയോജകമണ്ഡലത്തിൽ നിന്നുള്ള എച്ച്.ഡി രംഗനാഥിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംഎൽഎയുമായി ഫോണിൽ സംസാരിച്ചതായും അദ്ദേഹം ഉടൻതന്നെ രോഗമുക്തി നേടുമെന്ന് പ്രതീക്ഷിക്കുന്നതായും സംസ്ഥാന കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് ഈശ്വർ ഖന്ദ്രെ ട്വിറ്ററിൽ കുറിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബി. ജനാർദന പൂജാരിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു. മംഗളൂരു സിറ്റി നോർത്ത് എം‌എൽ‌എ ഭരത് ഷെട്ടിക്കും ഈയിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ABOUT THE AUTHOR

...view details