കര്‍ണാടക: വോട്ടിങ് മെഷീനെ സംബന്ധിച്ച പരാതികള്‍ പറയാന്‍ എക്സിറ്റ് പോള്‍ പുറത്തു വരുന്നത് വരെ കാത്തിരുന്നത് എന്തിനെന്ന് കർണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ കെ സുധാകര്‍. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ജനങ്ങളുടെ വികാരത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.
വോട്ടിങ് മെഷീന് എതിരായ പരാതിയില്‍ പ്രതിപക്ഷത്ത് വിമത സ്വരം - mla
വോട്ടിങ് മെഷീന് എതിരായ പ്രതിപക്ഷത്തിന്‍റെ പരാതികള്‍ക്കെതിരെ വിമത സ്വരമുയര്‍ത്തി കർണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ കെ സുധാകര്‍.
കെ സുധാകര്‍
തെരഞ്ഞെടുപ്പിന് ശേഷം പുറത്തു വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് വിജയ സാധ്യത നല്‍കുന്നതായിരുന്നു അതിനെ തുടര്‍ന്ന് വോട്ടിങ് മെഷീന്‍റെ വിശ്വസ്യത ഉറപ്പു വരുത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷ കക്ഷി നേതാക്കാള്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടി കാഴ്ച്ച നടത്തിയിരുന്നു. കർണാടകയില്‍ കോൺഗ്രസ് എംഎല്‍എമാർ ബിജെപിയിലേക്ക് പോകും എന്ന സൂചനകൾക്കിടെയാണ് കെ സുധാകർ വോട്ടിങ് മെഷിനിലെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയത്.