മുംബൈ: രാജി വെച്ച എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മുംബൈയിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ പൊലീസ് തടഞ്ഞു. ഹോട്ടലിനകത്തേക്ക് കടക്കാൻ ശിവകുമാറിനെ അനുവദിക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്. ഭീഷണിയുണ്ടെന്ന് കാണിച്ച് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്കും ഡികെ ശിവകുമാറിനും എതിരെ വിമത എംഎല്‍എമാര്‍ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയാണ് ഹോട്ടലിന് മുമ്പില്‍ ഒരുക്കിയിരിക്കുന്നത്.
ഡികെ ശിവകുമാറിനെ മുംബൈ പൊലീസ് തടഞ്ഞു; ഗോ ബാക്ക് വിളികളുമായി ബിജെപിയും - ഡികെ ശിവകുമാര്‍
"മുംബൈയിലെത്തിയത് തന്‍റെ സുഹൃത്തുക്കളെ കാണാൻ. പൊലീസ് അവരുടെ ജോലി ചെയ്യട്ടെ" - ഡി.കെ ശിവകുമാര്‍ (കോണ്‍ഗ്രസ് നേതാവ്, കര്‍ണാടക)
![ഡികെ ശിവകുമാറിനെ മുംബൈ പൊലീസ് തടഞ്ഞു; ഗോ ബാക്ക് വിളികളുമായി ബിജെപിയും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3796213-thumbnail-3x2-karnataka-crisis.jpg)
ഡികെ ശിവകുമാറിനെ മുംബൈ പൊലീസ് തടഞ്ഞു
എന്നാല്‍ താൻ മുംബൈയിലെത്തിയത് തന്‍റെ സുഹൃത്തുക്കളെ കാണാനാണെന്നും പൊലീസ് അവരുടെ ജോലി ചെയ്യട്ടെയെന്നും ശിവകുമാര്‍ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് വന്നത് ഒരുമിച്ചാണ്. രാഷ്ട്രീയത്തില്‍ നിന്ന് പിൻവാങ്ങുന്നതും ഒരുമിച്ചായിരിക്കും. വിമതര്‍ താമസിക്കുന്ന ഹോട്ടലില്‍ താൻ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ശിവകുമാറിനെതിരെ ഗോ ബാക്ക് വിളികളുമായി ബിജെപി പ്രവര്‍ത്തകര്‍ ഹോട്ടലിന് മുമ്പില്‍ സംഘടിച്ചു.