ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ഓഫീസ് കം റസിഡൻസായ 'കൃഷ്‌ണ' അണുനശീകരണ പ്രവര്‍ത്തനങ്ങൾക്കായി അടച്ചിട്ടു. ജീവനക്കാരിയുടെ ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഓഫീസ് അടച്ചിട്ടത്. മുൻകരുതല്‍ നടപടികളുടെ ഭാഗമായാണ് ഓഫീസ് കെട്ടിടം മുഴുവനും ശുചിത്വവല്‍കരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 'കൃഷ്‌ണ'യില്‍ നടത്താനിരുന്ന എല്ലാ പ്രധാനപ്പെട്ട മീറ്റിങുകളും വിധാൻ സൗധയിലേക്ക് മാറ്റി.
കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചിട്ടു - കര്‍ണാടക മുഖ്യമന്ത്രി
ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബെംഗളൂരു റെയിൽവേ ഡിവിഷനന്‍റെ ഡിവിഷണൽ ഓഫീസ് വെള്ളിയാഴ്ച അടച്ചിട്ടു.
കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചിട്ടു
അതേസമയം ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബെംഗളൂരു റെയിൽവേ ഡിവിഷനന്‍റെ ഡിവിഷണൽ ഓഫീസും വെള്ളിയാഴ്ച അടച്ചിട്ടു. എസ്‌ബിസി ഡിവിഷനിലെ ജീവനക്കാരന് വ്യാഴാഴ്‌ചയാണ് രോഗം സ്ഥിരീകരിച്ചത്. അണുവിമുക്തമാക്കുന്നതിനായി അടച്ച ഓഫീസ് തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Last Updated : Jun 19, 2020, 3:24 PM IST