ബെംഗളൂരു:കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ ഹോം ക്വാറന്‍റൈനില്‍ പ്രവേശിച്ചു. ഔദ്യോഗിക വസതിയും ഓഫിസുമായ 'കൃഷ്‌ണ'യിലെ ചില ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഹോം ക്വാറന്‍റൈനില്‍ പ്രവേശിച്ചത്. അണുനശീകരണ പ്രവര്‍ത്തനങ്ങൾക്കായി കൃഷ്‌ണ അഞ്ച് ദിവസത്തേക്ക് അടച്ചിട്ടു. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അടയ്ക്കുന്നത്. ഒരു മാസം മുമ്പ് പൊലീസ് കോൺസ്റ്റബിളിന്‍റെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കെട്ടിടം അണുനശീകരണത്തിനായി അടച്ചിരുന്നു.
ഓഫീസ് ജീവനക്കാര്‍ക്ക് കൊവിഡ്; കര്‍ണാടക മുഖ്യമന്ത്രി ഹോം ക്വാറന്‍റൈനില്‍
അടുത്ത കുറച്ച് ദിവസത്തേക്ക് വീട്ടിലിരുന്ന് തന്‍റെ ചുമതലകൾ നിര്‍വഹിക്കുമെന്ന് യെദ്യൂരപ്പ അറിയിച്ചു. വീഡിയോ കോൺഫറൻസിങിലൂടെ ആവശ്യമായ നിർദേശങ്ങൾ നല്‍കും.
ഔദ്യോഗിക വസതിയും ഓഫിസുമായ കൃഷ്‌ണയിലെ ചില ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ അടുത്ത കുറച്ച് ദിവസത്തേക്ക് താൻ വീട്ടിലിരുന്ന് ചുമതലകൾ നിര്‍വഹിക്കുമെന്ന് യെദ്യൂരപ്പ അറിയിച്ചു. വീഡിയോ കോൺഫറൻസിങിലൂടെ ആവശ്യമായ നിർദേശങ്ങൾ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. താൻ ആരോഗ്യവാനാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളോട് പരിഭ്രാന്തരാകരുതെന്നും മുന്‍കരുതലിന്‍റെ ഭാഗമായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അഭ്യര്‍ഥിച്ചു. അതേസമയം കര്‍ണാടകയില്‍ 2,200 പുതിയ കേസുകളുൾപ്പെടെ 30,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 17 കൊവിഡ് മരണങ്ങളും വെള്ളിയാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തു. 486 പേരാണ് സംസ്ഥാനാത്താകെ കൊവിഡ് ബാധിച്ച് മരിച്ചത്.