ബെംഗളൂരു: ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ദുരിതത്തിലായ കര്‍ഷകര്‍ക്ക് എല്ലാ സഹായങ്ങളും എത്തിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. വിളവെടുപ്പ് നടക്കാത്ത കൃഷിയിടങ്ങളില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്യും. സംസ്ഥാനത്തെ കര്‍ഷകര്‍ക്കായി കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടെന്നും അത് ഉടന്‍ വ്യക്തമാക്കുമെന്നും കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു.
കര്‍ഷകര്‍ക്കൊപ്പമെന്ന് കര്‍ണാടക സര്‍ക്കാര്‍ - ലോക്ക് ഡൗണ്‍
വിളവെടുപ്പിന് സര്‍ക്കാര്‍ നേതൃത്വത്തില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്യും.
കര്‍ഷകര്‍ക്കൊപ്പമെന്ന് കര്‍ണാടക സര്‍ക്കാര്‍
കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് പ്രത്യേക വിപണന കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനൊപ്പം സഹായ സെന്‍ററുകളും സംസ്ഥാനത്ത് തുറക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള പഴം-പച്ചക്കറി, പൂക്കള്‍ തുടങ്ങിയ ഉല്‍പന്നങ്ങളുടെ കയറ്റുമതി നടത്താനുള്ള ക്രമീകരണങ്ങളും ഉടന്‍ ആരംഭിക്കും. ചര്‍ച്ചയില്‍ മന്ത്രിമാരായ ബി.സി. പാട്ടില്‍, നാരായണ ഗൗഡ, ആര്‍. അശോക, ചീഫ് സെക്രട്ടറി ടി.എം. വിജയ് ബാസ്കര്‍, കമ്മിഷണര്‍ വന്ദിക ശര്‍മ്മ എന്നിവര്‍ പങ്കെടുത്തു.