കര്‍ണാടക മന്ത്രിസഭയില്‍ പുതുതായി പത്ത് മന്ത്രിമാര്‍ - ബി.എസ്.യെദ്യൂരപ്പ
രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തു
![കര്‍ണാടക മന്ത്രിസഭയില്‍ പുതുതായി പത്ത് മന്ത്രിമാര്‍ B S Yediyurappa Vajubhai Vala Karnataka cabinet expansion Raj Bhavan കര്‍ണാടക മന്ത്രിസഭ ബി.എസ്.യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5976595-thumbnail-3x2-kar.jpg)
ബെംഗളൂരു:പത്ത് മന്ത്രിമാരെ ഉൾപ്പെടുത്തി കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ മന്ത്രിസഭ വിപുലീകരിച്ചു. രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ വജുഭായ് വാല സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.ടി.സോമശേഖർ(യശ്വന്ത്പൂർ നിയോജകമണ്ഡലം), രമേശ് ജാർക്കിഹോളി(ഗോകക്), ആനന്ദ് സിങ്(വിജയനഗർ), കെ.സുധാകർ(ചിക്കബല്ലാപൂർ), ബൈരതി ബസവരാജ്(കെആർ പുരം), എ.ശിവറാം ഹെബ്ബർ(യെല്ലാപൂർ), ബി.സി.പാട്ടീൽ (ഹിരേകേരൂര്‍), കെ.ഗോപാലയ്യ(മഹാലക്ഷ്മി ലേയൗട്ട്), കെ.സി.നാരായണ ഗൗഡ(കെആർ പേട്ട്), ശ്രീമന്ത് ബാലസാഹേബ് പാട്ടീൽ(കഗ്‌വാഡ്) എന്നിവരാണ് പുതുതായി ചുമതലയേറ്റ മന്ത്രിമാര്‍.