ഡിഫ്ത്തീരിയ മൂലം ഏഴ് മരണം; കര്‍ണാടകയില്‍ ബോധവല്‍ക്കരണ ക്യാമ്പുകള്‍ ആരംഭിച്ചു - diphtheria deaths reported
കലബുര്‍ഗിയില്‍ 134 പേര്‍ക്ക് ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു
ഡിഫ്ത്തീരിയ മൂലം ഏഴ് മരണം
ബെംഗളൂരു: കര്‍ണാടകയിലെ കലബുര്‍ഗിയില്‍ ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. ഏഴ് പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 134 പേരില്‍ രോഗം സ്ഥിരീകരിച്ചതായി ജില്ലാ ആരോഗ്യ ഓഫീസര്‍ എം.കെ. പട്ടേല്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതോടെ കര്‍ണാടക സര്‍ക്കാര്‍ സ്‌കൂളുകളിലും സോഷ്യല്‍ വെല്‍ഫെയര്‍ ഹോസ്റ്റലുകളിലും അംഗനവാടികളിലും ബോധവല്‍ക്കരണ ക്യാമ്പുകള്‍ ആരംഭിച്ചു.