ബെംഗളൂരു: ലോക്ക് ഡൗണിനിടെ അനുമതിയില്ലാതെ കടുവ സംരക്ഷണ കേന്ദ്രത്തിൽ അതിക്രമിച്ചു കയറിയ മൂന്ന് പോർച്ചുഗീസ് പൗരന്മാർ പൊലീസ് പിടിയിൽ. ബുള്ളറ്റിലാണ് ഇവർ പാർക്കിനുള്ളിലേക്ക് പ്രവേശിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.ന്യൂനോ റിക്കാർഡോ ബെർണാഡ്സ് മിറാൻഡ പാസിയൻസിയ, ഏഞ്ചലോ മിഗുവൽ ഗാരിഡോ, തോമസ് പിൻഹോ മാർക്വസ് എന്നിവരാണ് സംഘത്തിലുള്ളത്. കർണ്ണാടകയിലെ ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്ര പരിധിയിൽ നിന്നാണ് ഇവരെ പിടികൂടിയത്.
ബന്ദിപൂർ കടുവ സംരക്ഷണകേന്ദ്രത്തിൽ പോർച്ചുഗീസ് പൗരന്മാർ പിടിയിൽ - പോർച്ചുഗീസുകാർ
മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യലിനായി തടഞ്ഞുവച്ചിരിക്കുകയാണെന്നും അധികൃതർ
Detained
മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യലിനായി തടഞ്ഞുവച്ചതാണെന്നും ബന്ദിപ്പൂരിലെ ഫോറസ്റ്റ് കൺസർവേറ്ററും പ്രോജക്ട് ടൈഗർ ഫീൽഡ് ഡയറക്ടറുമായ ടി. ബാലചന്ദ്ര അറിയിച്ചു.പാർക്കിനുള്ളിലേക്ക് അറിയാതെ പ്രവേശിച്ചതാണെന്നാണ് മൂന്നംഗ സംഘം പൊലീസിനെ അറിയിച്ചത് .