ബംഗളൂരു: കർണാടകയില്‍ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും വാടക വീടുകളില്‍ നിന്ന് ഇറക്കി വിടുന്നതിനെതിരെ സർക്കാർ. ഇത്തരം ഭൂവുടമകൾക്കും വീട്ടുടമകൾക്കും എതിരെ കർശന ശിക്ഷ നടപടികൾ സ്വീകരിക്കുമെന്ന് കർണാടക സർക്കാർ മുന്നറിയിപ്പ് നല്‍കി. കൊവിഡ് വൈറസ് ഇവരില്‍ നിന്ന് പടരുമെന്ന് ആരോപിച്ചാണ് വീടുകളില്‍ നിന്ന് ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ഉൾപ്പെടെ ഉടമകൾ നിർബന്ധിച്ച് ഇറക്കി വിടുന്നത്.
ഡോക്ടർമാരെ വീടുകളില്‍ നിന്ന് ഇറക്കി വിടുന്നവർക്ക് മുന്നറിയിപ്പുമായി കർണാടക സർക്കാർ - covid 2019 updates
കൊവിഡ് വൈറസ് ഇവരില്‍ നിന്ന് പടരുമെന്ന് ആരോപിച്ചാണ് വീടുകളില്‍ നിന്ന് ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ഉടമകൾ നിർബന്ധിച്ച് ഇറക്കി വിടുന്നത്.

ഡോക്ടർമാരെ വീടുകളില്‍ നിന്ന് ഇറക്കി വിടുന്നവർക്ക് മുന്നറിയിപ്പുമായി കർണാടക സർക്കാർ
ഇത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയതെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജാവൈദ് അക്തർ പറഞ്ഞു. ഇത്തരക്കാരുടെ പ്രവൃത്തി പൊതു സേവനങ്ങൾക്ക് തടസമുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജില്ല ഡെപ്യൂട്ടി കമ്മിഷണർമാർ, മുനിസിപ്പല്‍ കോർപറേഷൻ കമ്മിഷണർ എന്നിവർക്കാണ് ഇത്തരം ഭൂവുടമകൾക്കും വീട്ടുടമകൾക്കുമെതിരെ ഐപിസി പ്രകാരം കേസ് എടുക്കാൻ സർക്കാർ നിർദ്ദേശം നല്‍കിയത്.