കേരളം

kerala

ETV Bharat / bharat

രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; കാര്‍ഗിലില്‍ വീരമൃത്യുവരിച്ച ധീരജവാന്മാരെ അനുസ്മരിച്ച് മോദി - കാര്‍ഗിൽ

കാര്‍ഗില്‍ വിജയദിവസിന്‍റെ ഭാഗമായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; കാര്‍ഗിലില്‍ വീരമൃത്യുവരിച്ച ധീരജവാന്മാരെ അനുസ്മരിച്ച് മോദി

By

Published : Jul 28, 2019, 6:37 AM IST

ന്യൂഡല്‍ഹി:രാജ്യസുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഗില്‍ വിജയം ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തിന്റെയും അടയാളമാണെന്നും പ്രധാനമന്ത്രി. കാര്‍ഗില്‍ വിജയദിവസി'ന്റെ ഭാഗമായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഗിലില്‍ 20 വര്‍ഷം മുന്‍പ് നേടിയ വിജയം ഇന്നും നമുക്ക് പ്രചോദനം നല്‍കുന്നതാണെന്നും കാര്‍ഗിലില്‍ രക്തം ചൊരിഞ്ഞ് പോരാടി എതിരാളികളെ പരാജയപ്പെടുത്തിയ ധീരന്മാരെ സ്മരിക്കുന്നുവെന്നും ആദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിനായി നിരവധി സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുള്ളതായും വൺ റാങ്ക് വൺ പെൻഷൻ നടപ്പാക്കാനുള്ള തീരുമാനം സർക്കാർ എടുത്തതായും അദ്ദേഹം പറഞ്ഞു. വീരമൃത്യുവരിച്ച സൈനികരുടെ കുട്ടികളുടെ സ്കോളർഷിപ്പ് തുക ഉയർത്താനും തീരുമാനിച്ചു അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details