ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പ്രതികരണവുമായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍. വടക്കുകിഴക്കൻ ഡല്‍ഹി കലാപത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കാന്‍ വൈകിയതിനെതിരെയാണ് കപില്‍ സിബലിന്‍റെ പരിഹാസം. 69 മണിക്കൂര്‍ നീണ്ടുനിന്ന മൗനത്തിന് ശേഷം ഞങ്ങളുടെ സഹോദരീസഹോദരന്മാരോട് അഭ്യർഥന നടത്തിയതിന് മോദിജിക്ക് നന്ദി അറിയിച്ച് കപില്‍ സിബല്‍ ട്വീറ്റ് ചെയ്‌തു.
ഡല്‍ഹി കലാപം; മോദിക്ക് കപില്‍ സിബലിന്‍റെ പരിഹാസം - മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍
വടക്കുകിഴക്കൻ ഡല്‍ഹി കലാപത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കാന്‍ വൈകിയതിനെതിരെയാണ് കപില്‍ സിബലിന്‍റെ പരിഹാസം
ഡല്‍ഹി കലാപം; മോദിക്ക് കപില്‍ സിബലിന്‍റെ പരിഹാസം
ഡല്‍ഹിയിലുള്ളവര്‍ സംയമനം പാലിക്കണമെന്നും എത്രയും പെട്ടന്ന് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും മോദി ബുധനാഴ്‌ച ട്വിറ്ററില്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു പൗരത്വഭേദഗതി നിയമത്തിന്‍റെ പേരില്‍ ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.