കന്യാകുമാരി എം.പി പി.എച്ച് വസന്തകുമാർ അന്തരിച്ചു - കന്യാകുമാരി എംപി

19:25 August 28
കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.
ചെന്നൈ: കന്യാകുമാരി എം.പി പി.എച്ച് വസന്തകുമാർ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ എംപിയാണ് വസന്തകുമാർ. ഓഗസ്റ്റ് 10നാണ് വസന്തകുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട് കോൺഗ്രസ് ഘടകത്തിന്‍റെ വർക്കിങ് പ്രസിഡന്‍റായിരുന്നു.
2006ല്‍ നഗുനേരിയില്‍ നിന്നാണ് ആദ്യമായി തമിഴ്നാട് നിയമസഭയിലേക്ക് വസന്തകുമാർ തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പൊൻ രാധാകൃഷ്ണനെ വൻ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് പാർലമെന്‍റിലേക്ക് എത്തിയത്. വസന്ത് ആൻഡ് കോയുടെ സ്ഥാപകൻ കൂടിയാണ് വസന്തകുമാർ. എംപിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അനുശോചനം അറിയിച്ചു.