കാൺപൂരില്‍ പൊലീസുകാര്‍ക്ക് നേരെയുണ്ടായ ആക്രമണം; 35 പേർക്കെതിരെ കേസെടുത്തു - Chaubeypur
കൊടും കുറ്റവാളിയായ വികാസ് ദുബെ ഉൾപ്പെടെ 35 പേർക്കെതിരെ കേസെടുത്തു. ഏറ്റുമുട്ടലിൽ ഡിവൈഎസ്‌പി ദേവേന്ദ്ര മിശ്ര ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്
![കാൺപൂരില്‍ പൊലീസുകാര്‍ക്ക് നേരെയുണ്ടായ ആക്രമണം; 35 പേർക്കെതിരെ കേസെടുത്തു കാൺപൂർ ആക്രമണം വികാസ് ദുബെ എഫ്‌ഐആർ Kanpur Encounter FIR Vikas Dubey Chaubeypur ചൗബേപൂർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7886007-975-7886007-1593839916470.jpg)
ലഖ്‌നൗ: കാൺപൂർ ആക്രമണക്കേസിൽ കൊടും കുറ്റവാളിയായ വികാസ് ദുബെ ഉൾപ്പെടെ 35 പേർക്കെതിരെ കേസെടുത്തു. എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിനും, ആയുധങ്ങൾ കൊള്ളയടിച്ചതിനും ചൗബേപൂർ പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. 60 ക്രിമിനൽ കേസുകളുടെ പശ്ചാത്തലമുള്ള കുറ്റവാളിയായ വികാസ് ദുബെയെ പിടികൂടാനുള്ള തെരച്ചിൽ നടക്കുന്നതിനിടയിൽ ഒളിത്താവളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ ഡിവൈഎസ്‌പി ദേവേന്ദ്ര മിശ്ര ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഒരു സാധാരണക്കാരൻ ഉൾപ്പെടെ ഏഴ് പേർക്കും ആക്രമണത്തിൽ പരിക്കേറ്റു. പ്രേം പ്രകാശ്, അതുൽ കുമാർ എന്നീ അക്രമികളും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇരുവരും ബിക്കാരു ഗ്രാമത്തിലുള്ളവരാണെന്ന് ഉത്തർപ്രദേശ് ഐ.ജി ജ്യോതി നാരായണൻ പറഞ്ഞു.