കേരളം

kerala

ETV Bharat / bharat

കാൺപൂർ ആക്രമണക്കേസ്; വികാസ്‌ ദുബെയുടെ അനധികൃത സ്വത്ത് കണ്ടുകെട്ടും

ഏറ്റുമുട്ടലിനിടെ പൊലീസിനെതിരെ വെടിയുതിർത്ത 22 പേരെ അറസ്റ്റ് ചെയ്‌തു

By

Published : Jul 5, 2020, 9:06 AM IST

Kanpur encounter case  Vikas Dubey  illegal properties  Kanpur IG  Gangsters Act  Yogi Adityanath  ലഖ്‌നൗ  ഉത്തർ പ്രദേശ്  കാൺപൂർ ആക്രമണക്കേസ്  ഏറ്റുമുട്ടൽ  വികാസ്‌ ദുബെ  കൊടും കുറ്റവാളി വികാസ്‌ ദുബെ
കാൺപൂർ ആക്രമണക്കേസ്; വികാസ്‌ ദുബെയുടെ അനധികൃത സ്വത്ത് കണ്ടുകെട്ടും

ലഖ്‌നൗ: കാൺപൂർ ആക്രമണക്കേസിലെ മുഖ്യപ്രതിയായ കൊടും കുറ്റവാളി വികാസ്‌ ദുബെയുടെ അനധികൃത സ്വത്തുക്കളും പണവും ഗ്യാങ്‌സ്റ്റേഴ്‌സ് ആക്‌ട് പ്രകാരം പിടിച്ചെടുക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസിനെതിരെ വെടിയുതിർത്ത 22 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഏറ്റുമുട്ടലിൽ രണ്ട് കുറ്റവാളികൾ കൊല്ലപ്പെട്ടെന്നും റെയ്‌ഡിനിടെ ഓടി രക്ഷപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറെ സസ്പെൻഡ് ചെയ്‌തെന്നും കാൺപൂർ ഐ.ജി മോഹിത് അഗർവാൾ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥർ പരിശോധനക്കായി കുറ്റവാളികളുടെ ഒളിത്താവളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ ഡിവൈഎസ്‌പി ദേവേന്ദ്ര മിശ്ര ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിൽ ജീവൻ നഷ്ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നൽകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.

ABOUT THE AUTHOR

...view details