ഭോപാല്‍: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കൊടുംകുറ്റവാളിയുമായ വികാസ് ദുബെ അറസ്റ്റിലായി. മധ്യപ്രദേശ് ഉജ്ജയിനിലെ മഹാകാളീശ്വര്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
ഉജ്ജയിനിലെ മഹാകാളീശ്വര്‍ ക്ഷേത്രത്തിന് സമീപത്ത് നിന്ന് വികാസ് ദുബെയെ അറസ്റ്റ് ചെയ്‌തു എട്ട് പൊലീസുകാരെ കൊന്ന കേസിലെ മുഖ്യസൂത്രധാരനാണ് ദുബെ വികാസ് ദുബെ എല്ലാവർഷവും ഉജ്ജയിനിലെ മഹാകാളീശ്വര്‍ ക്ഷേത്രം സന്ദർശിക്കാറുണ്ട്. സർക്കാർ ഉചിതമായത് ചെയ്യുമെന്നും തന്‍റെ അഭിപ്രായം ഇവിടെ പ്രസക്തമല്ലെന്നും വികാസ് ദുബെയുടെ അമ്മ സർല ദേവി പറഞ്ഞു.
വികാസ് ദുബെയുടെ അമ്മയുടെ പ്രതികരണം താൻ വികാസ് ദുബെയാണെന്നും കാൺപൂർ സ്വദേശിയാണെന്നും പിടിക്കപ്പെട്ടതിന് ശേഷം വികാസ് ദുബെ സമ്മതിച്ചിട്ടുണ്ട്.
ലഖാൻ യാദവ് എന്ന സുരക്ഷാ ഉദ്യോഗസ്ഥനാണ് വികാസ് ദുബെയെ ആദ്യം തിരിച്ചറിഞ്ഞത് ഉജ്ജയിനിലെ ക്ഷേത്രത്തിന് സമീപത്ത് നിന്ന് വികാസ് ദുബെയെ ആദ്യം തിരിച്ചറിഞ്ഞത് സുരക്ഷാ ഉദ്യോഗസ്ഥൻ ലഖാൻ യാദവാണ്. തുടർന്ന് പൊലീസിനെയും ഉദ്യോഗസ്ഥരെയും വിവരമറിക്കുകയായിരുന്നു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ ട്വീറ്റ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ പ്രതികരണം വികാസ് ദുബെയെ അറസ്റ്റ് ചെയ്ത മധ്യപ്രദേശ് പൊലീസിനെ, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അഭിനന്ദിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായും അധികൃതരുമായും നിരന്തരം ബന്ധപ്പെട്ടിരുന്നതായും കൂടുതൽ അന്വേഷണത്തിന് അദ്ദേഹത്തെ യുപി പൊലീസിന് കൈമാറുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.
കൊടുംകുറ്റവാളി വികാസ് ദുബെയെ അറസ്റ്റ് ചെയ്തതിന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗ്യ ഉജ്ജൈൻ പൊലീസിനെ ട്വിറ്ററിലൂടെ അഭിനന്ദിച്ചു.
വികാസ് ദുബെയുടെ അറസ്റ്റിൽ മധ്യപ്രദേശ് സർക്കാരിനെതിരെ ചോദ്യശരങ്ങൾ ഉന്നയിച്ച് യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്.
മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര പൊലീസിനെ അഭിനന്ദിച്ചു
കൊടും ക്രൂരനായ വികാസ് ദുബെക്കായി മധ്യപ്രദേശ് പൊലീസ് ജാഗരൂകരായിരുന്നു. ഇത് പൊലീസിന്‍റെ വലിയ വിജയമാണെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര കൂട്ടിച്ചേർത്തു.