യുപിയില്‍ പൊലീസിന് നേരെ ആക്രമണം; എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു - Vikas Dubey
കൊടും കുറ്റവാളി വികാസ് ദുബെയെ പിടികൂടാന്‍ വിക്രു പ്രദേശത്ത് പരിശോധന നടത്തിയിരുന്ന പൊലീസ് സംഘത്തിന് നേരെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്
കാണ്‍പൂരില്‍ കുറ്റവാളിയെ പിടികൂടാനുളള ശ്രമത്തില്‍ 8 പൊലീസുകാര്‍ കൊല്ലപ്പെട്ടു
ലഖ്‌നൗ: കാൺപൂരിലെ ചൗബേയ്‌പൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് അക്രമികള്‍ നടത്തിയ വെടിവെയ്‌പില്‍ ഡിവൈഎസ്‌പി ദേവേന്ദ്ര മിശ്ര ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. കൊടും കുറ്റവാളി വികാസ് ദുബെയെ പിടികൂടാന്‍ വിക്രു പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. ആക്രമണത്തില്‍ പരിക്കേറ്റവരെ കാൺപൂരിലെ റീജൻസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്‌എസ്‌പിയും ഐജിയും സ്ഥലത്തെത്തി. ഫോറൻസിക് ടീമുകൾ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു.