ലഖ്‌നൗ:കൊവിഡ് 19 രോഗമുക്തി നേടിയ ബോളിവുഡ് ഗായിക കനിക കപൂർ രോഗ ബാധിതരുടെ ചികിത്സയ്ക്കായി പ്ലാസ്മ ദാനം ചെയ്യാൻ തീരുമാനിച്ചു. ലഖ്‌നൗവിലെ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിക്ക് തന്‍റെ പ്ലാസ്‌മ ദാനം ചെയ്യാൻ കനിക കപൂർ തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ഗായികയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കെജിഎംയു വൈസ് ചാൻസലർ പ്രൊഫ. എം.എൽ.ബി ഭട്ട് അറിയിച്ചു.
കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി പ്ലാസ്മ ദാനം ചെയ്യുമെന്ന് കനിക കപൂർ
ഗായികയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കെജിഎംയു വൈസ് ചാൻസലർ പ്രൊഫ. എം.എൽ.ബി ഭട്ട് അറിയിച്ചു.
കനിക കപൂർ
കൊവിഡ് ഭേദമായതിനെ തുടർന്ന് സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന് കനിക കപൂർ ലഖ്‌നൗവിലെ വീട്ടിലേക്ക് മടങ്ങിയതായാണ് റിപ്പോർട്ട്. തുടർച്ചയായി അഞ്ച് തവണ ഗായികയുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. തുടർ പരിശോധനയിൽ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. ആറാമത്തെ പരിശോധനയ്ക്ക് ശേഷമാണ് കനിക കപൂറിനെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചത്.