കേരളം

kerala

ETV Bharat / bharat

കനയ്യ കുമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും - ബീഹാറില്‍ 40 ലോക്സഭ സീറ്റുകള്‍

ബിഹാറില്‍ 40 ലോക്സഭാ സീറ്റുകളാണുള്ളത്. ഏപ്രില്‍ 11, 18, 23, 29 മെയ് 12, 19 തിയതികളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് 23 നാണ് ഫലപ്രഖ്യാപനം.

കനയ്യ കുമാര്‍

By

Published : Mar 24, 2019, 4:49 PM IST

Updated : Mar 24, 2019, 5:26 PM IST

ജെഎന്‍യു സ്റ്റുഡന്‍സ് യൂണിയന്‍ മുന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ബിഹാറിലെ ബെഗുസുരായി മണ്ഡലത്തില്‍ നിന്ന് സിപിഐ സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുക. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

2016 ല്‍ ഫെബ്രുവരിയില്‍ ജെ.എന്‍.യുവില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തി എന്നാരോപിച്ച് കനയ്യ കുമാര്‍ അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് അദ്ദേഹം ദേശീയ ശ്രദ്ധയിലേക്ക് വന്നത്. ആര്‍ജെഡി-കോണ്‍ഗ്രസ് വിശാലസഖ്യത്തിന്‍റെ പിന്തുണയും കനയ്യ കുമാറിന് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ബിജെപി പ്രതിനിധാനം ചെയ്യുന്ന ബെഗുസുരായി മണ്ഡലം വളരെ കാലമായി ആര്‍ജെഡിയുടെ സിറ്റിംഗ് സീറ്റായിരുന്നു. കനയ്യയുടെ സ്വദേശമായ ബെഗുസുരായി കമ്മ്യൂണിസ്റ്റ് വേരുകളുള്ള മണ്ഡലമാണ്.

ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴ് റൗണ്ടുകളായാണ് തെരഞ്ഞെടുപ്പ് നടക്കുക. ബീഹാറില്‍ 40 ലോക്സഭ സീറ്റുകളാണുള്ളത്. ഏപ്രില്‍ 11,18, 23, 29 മെയ് 12,19 തിയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് 23 ന് ഫലപ്രഖ്യാപനവും നടക്കും. ബിജെപിയുടെ ഭോല സിംങാണ് നിലവിലെ എംപി. 2014ല്‍ ബി.ജെ.പിയുടെ ഭോലാ സിങ് 58,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഇവിടെ നിന്ന് വിജയിച്ചത്.ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ്.

Last Updated : Mar 24, 2019, 5:26 PM IST

ABOUT THE AUTHOR

...view details