ലഖ്‌നൗ : ഹിന്ദു സമാജ് പാർട്ടി നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പേർ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ നിന്ന് രക്തം പുരണ്ട കത്തി കണ്ടെടുത്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച പിസ്റ്റൾ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. ഷെയ്ഖ് അഷ്ഫക് ഹുസൈൻ, പത്താൻ മൊയ്‌നുദ്ദീൻ അഹമ്മദ് എന്നിവരെയാണ് പൊലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുള്ളത്. മുറിയിൽ നിന്ന് ഒരു കുങ്കുമ നിറത്തിലുള്ള വസ്‌ത്രവും രക്തക്കറകളുള്ള തൂവാലയും കണ്ടെത്തിയിട്ടുണ്ട്.
കമലേഷ് തിവാരി കൊലപാതകം: ലഖ്‌നൗവിൽ രക്തം പുരണ്ട കത്തി കണ്ടെടുത്തു
കൊല നടത്തിയ ശേഷം പ്രതികളെന്ന് സംശയിക്കപ്പെടുന്നവർ ഹോട്ടൽ ഖൽസയിൽ മുറിയെടുക്കുകയായിരുന്നു
കമലേഷ് തിവാരി കൊലപാതകം: ലഖ്‌നൗവിൽ രക്തം പുരണ്ട കത്തി കണ്ടെടുത്തു
ഒക്ടോബർ 18 നാണ് കമലേഷ് തിവാരിയെ ലഖ്‌നൗവിലെ നാക പ്രദേശത്ത് വച്ച് വെടിവച്ച് കൊന്നത്. കൊല നടത്തിയ ശേഷം പ്രതികളെന്ന് സംശയിക്കപ്പെടുന്നവർ ഹോട്ടൽ ഖൽസയിൽ മുറിയെടുക്കുകയായിരുന്നു. ഹോട്ടൽ ഖൽസയുടെ മാനേജർ അരവിന്ദ് ചൗരസ്യയാണ് ഇവരെക്കുറിച്ചുള്ള വിവരം പൊലീസിന് നൽകിയത്.