ന്യൂഡൽഹി: കമലേഷ് ഭട്ടിന്‍റെ മൃതദേഹം ഇന്ന് അർധരാത്രിയോടെ വീണ്ടും ഡൽഹി വിമാനത്താവളത്തിലെത്തിക്കും. ഡൽഹിയിൽ നിന്ന് റിഷികേശിലേക്ക് ഉത്തരാഖണ്ഡ് സർക്കാരാണ് ആംബുലൻസ് സൗകര്യം ഒരുക്കുന്നത്. ഇന്ത്യയിലേക്ക് എത്തിച്ച മൃതദേഹം തിരിച്ചയച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. 23കാരനായ ഉത്തരാഖണ്ഡ് സ്വദേശി കമലേഷ് ഭട്ടിന്‍റെ മൃതദേഹം അബുദാബിയിലേക്ക് തിരിച്ചയച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയാണ് നോട്ടീസ് അയച്ചത്.
കമലേഷ് ഭട്ടിന്‍റെ മൃതദേഹം അർധരാത്രിയോടെ ഡൽഹി വിമാനത്താവളത്തിലെത്തിക്കും - റിഷികേശ്
ഇന്ത്യയിലേക്ക് എത്തിച്ച മൃതദേഹം തിരിച്ചയച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു
കമലേഷ് ഭട്ടിന്‍റേതടക്കം മൂന്ന് മൃതദേഹങ്ങളാണ് ഇത്തിഹാദ് എയർവേസിന്റെ കാർഗോ വിമാനത്തിൽ വ്യാഴാഴ്ച രാത്രി ഡല്‍ഹിയിലെത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മറ്റ് രണ്ട് മൃതദേഹങ്ങളെ സംബന്ധിച്ച് വ്യക്തതയില്ല. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇന്ത്യന്‍ എംബസി തയ്യാറായിട്ടില്ല. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രത്യേക അനുമതിയില്ലെന്ന് കാണിച്ച് മൃതദേഹങ്ങൾ ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കാൻ സമ്മതിക്കാതെ അബുദബിക്ക് തിരിച്ചയക്കുകയായിരുന്നു.