റെക്കോഡ് മെഡല്‍ നേട്ടവുമായി ഇന്ത്യൻ ഉസൈൻ ബോൾട്ട് ശ്രീനിവാസ ഗൗഡ - മാര്‍ച്ച് ഏഴിനാണ് അവസാന കമ്പളയോട്ട മത്സരം നടക്കുക.
നിലവിലെ റെക്കോഡ് ജേതാവ് ഹുക്കേരി ഷെട്ടി സ്ഥാപിച്ച റെക്കോഡും ശ്രീനിവാസ ഗൗഡ തകര്‍ത്തു. മാര്‍ച്ച് ഏഴിനാണ് അവസാന കമ്പളയോട്ട മത്സരം നടക്കുക.
ബംഗളൂരു: കമ്പളയോട്ടത്തില്‍ റെക്കോഡ് മെഡല്‍ നേട്ടം കരസ്ഥമാക്കി ഇന്ത്യൻ ഉസൈൻ ബോള്‍ട്ട് എന്നറിയപ്പെടുന്ന ശ്രീനിവാസ ഗൗഡ. കര്‍ണാടകയില്‍ നടക്കുന്ന കമ്പളയോട്ട മത്സരത്തില്‍ 42 മെഡലുകളാണ് ശ്രീനിവാസ ഗൗഡ ഈ സീസണില്‍ സ്വന്തമാക്കിയത്. നിലവിലെ റെക്കോഡ് ജേതാവ് ഹുക്കേരി ഷെട്ടി സ്ഥാപിച്ച റെക്കോഡും ശ്രീനിവാസ ഗൗഡ തകര്‍ത്തു. വെനേരിയില്‍ നടന്ന മത്സരത്തിനിടെയാണ് ശ്രീനിവാസ ഗൗഡ നേട്ടം സ്വന്തമാക്കിയത്. 32 മെഡലുകളായിരുന്നു ഹുക്കേരി നേടിയിരുന്നത്. മാര്‍ച്ച് ഏഴിനാണ് അവസാന കമ്പളയോട്ട മത്സരം നടക്കുക. രാവിലെ 10 മുതല്‍ രാത്രി ഒമ്പതുവരെയാണ് മത്സര സമയം. ഞായറാഴ്ച ഉപ്പിനങ്ങാടിയില്‍ നടന്ന കമ്പള മത്സരം 35 മണിക്കൂറുകള്‍ കൊണ്ടാണ് സമാപിച്ചത്. 142 ജോഡി എരുമകളാണ് മത്സരത്തില്‍ പങ്കെടുത്തത്.
TAGGED:
ബംഗളൂരു