കേരളം

kerala

ETV Bharat / bharat

ഒബിസി വിഭാഗക്കാരുടെ സംവരണം 27 ശതമാനമാക്കി ഉയര്‍ത്തും: കമല്‍നാഥ് - മുഖ്യമന്ത്രി

ഒബിസി വിഭാഗക്കാരുടെ സംവരണം 27 ശതമാനമാക്കി ഉയര്‍ത്തുമെന്ന് കമല്‍നാഥ്. 25ലക്ഷം കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുമെന്നും കമല്‍നാഥ് വ്യക്തമാക്കി.

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്

By

Published : Mar 7, 2019, 12:05 PM IST

സംസ്ഥാനത്തെ ഒബിസി വിഭാഗക്കാരുടെ സംവരണം 14 ശതമാനത്തില്‍ നിന്ന് 27 ശതമാനമാക്കി ഉയര്‍ത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കുമെന്നും കമല്‍നാഥ് ഉറപ്പ് നല്‍കി. സംസ്ഥാനത്തെ 33 ഗോശാലകളുടെ തറക്കല്ലിടല്‍ ചടങ്ങിലാണ് സംവരണം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയത്.

'ജയ് കിസാൻ ഫസല്‍ റിൻ മാഫി യോജന'യുടെ കീഴില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയതിന്‍റെ രേഖകളും കൈമാറി. കര്‍ഷകരുടെ സന്തോഷവും സംസ്ഥാനത്തെ യുവജനതയുടെ ഉയര്‍ച്ചയുമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യം. 25 ലക്ഷം കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുമെന്നും പദ്ധതിയുടെ പ്രയോജനം 25 ലക്ഷം കര്‍ഷകര്‍ക്ക് കൂടി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കോൺഗ്രസിന്‍റെ സാമ്പത്തിക സംവരണ പ്രഖ്യാപനമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്കായ ഒബിസി, ജനറൽ വോട്ടർമാരെ സാമ്പത്തിക സംവരണത്തിലൂടെ സ്വാധീനിക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. 65 ശതമാനമാണ് സംസ്ഥാന ജനസംഖ്യയിൽ ഈ രണ്ടു വിഭാഗക്കാരുടെ അംഗബലം.

ABOUT THE AUTHOR

...view details