കേരളം

kerala

ETV Bharat / bharat

''ഇന്ത്യൻ 2''അപകടം; കമലഹാസൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി - ''ഇന്ത്യൻ 2''

അപകടത്തിന്‍റെ വിവരങ്ങൾ ചോദിച്ചറിയാൻ ഇന്ന് സിസിബി ഓഫീസിൽ ഹാജരാകണമെന്നായിരുന്നു നിർദ്ദേശം

Indian 2 accident  Kamal Haasan summoned by police  Police summon Kamal Haasan  Kamal Haasan latest news  ''ഇന്ത്യൻ 2''  കമലഹാസൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി
''ഇന്ത്യൻ 2''അപകടം; കമലഹാസൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

By

Published : Mar 3, 2020, 12:53 PM IST

ചെന്നൈ: ''ഇന്ത്യൻ 2'' സിനിമയുടെ ചിത്രീകരണത്തിനിടെ ക്രെയിൻ അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ച സംഭവത്തിൽ നടൻ കമലഹാസൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. അപകടത്തിന്‍റെ വിവരങ്ങൾ ചോദിച്ചറിയാൻ ഇന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്നായിരുന്നു നിർദ്ദേശം. സിനിമയുടെ സംവിധായകൻ ശങ്കറിനെ നേരത്തെ ചോദ്യം ചെയ്‌തിരുന്നു. സീൻ ഷൂട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിനിടെ ടെന്‍റിന് മുകളിലേക്ക് 150 അടിയിലേറെ ഉയരമുള്ള ക്രെയിൻ മറിഞ്ഞ് വീണ് സംവിധാന സഹായികളായ മധു , കൃഷ്ണ , നൃത്ത സഹ സംവിധായകൻ ചന്ദ്രൻ എന്നിവരാണ് മരിച്ചത്. സംവിധായകൻ ശങ്കറുൾപ്പെടെ 12 പേർക്ക് പരിക്കേറ്റിരുന്നു.

ABOUT THE AUTHOR

...view details