കേരളം

kerala

ETV Bharat / bharat

ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദ്ദിച്ചു: ബിജെപി യുവ എംഎല്‍എ റിമാൻഡില്‍ - kailash vijayvargiya

ബിജെപിയുടെ മുതിർന്ന നേതാവ് കൈലാഷ് വിജയ് വർജിയയുടെ മകനും എംഎല്‍എയുമായ ആകാശ് വിജയ് വർജിയയാണ് പ്രതി.

കൈലാഷ്

By

Published : Jun 26, 2019, 9:47 PM IST

ഇൻഡോർ: ക്രിക്കറ്റ് ബാറ്റ് കൊണ്ട് കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസില്‍ മധ്യപ്രദേശിലെ ബിജെപി എംഎല്‍എ റിമാൻഡില്‍. ബിജെപിയുടെ മുതിർന്ന നേതാവ് കൈലാഷ് വിജയ് വർജിയയുടെ മകനും എംഎല്‍എയുമായ ആകാശ് വിജയ് വർജിയയാണ് പ്രതി. മാധ്യമപ്രവർത്തകരുടേയും പൊലീസിന്‍റെയും മുന്നില്‍ വെച്ചാണ് ആകാശ് ഉദ്യോഗസ്ഥരെ മർദ്ദിച്ചത്.

ജനങ്ങൾ നോക്കിനില്‍ക്കെ നടന്ന സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചർച്ചയായിരുന്നു. ഇൻഡോറിലെ ഗഞ്ചി മേഖലയില്‍ കയ്യേറ്റ ഭൂമി ഒഴിപ്പിക്കാനെത്തിയതാണ് മുനിസിപ്പല്‍ കോർപ്പറേഷൻ ഉദ്യോഗസ്ഥർ. എന്നാല്‍ സംഭവ സ്ഥലത്ത് എത്തിയ ആകാശ് വർജിയ ഉദ്യോഗസ്ഥരോട് തർക്കിക്കുകയും ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദ്ദിക്കുകയായിരുന്നു. ഞാനൊരു ജനപ്രതിനിധിയാണ്. ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കുമിടയിലെ പ്രശ്നം പരിഹരിക്കേണ്ടത് തന്‍റെ ചുമതലയാണെന്നും ആകാശ് ന്യായീകരിച്ചു.

ABOUT THE AUTHOR

...view details