കേരളം

kerala

ETV Bharat / bharat

പ്രധാനമന്ത്രി ബലാക്കോട്ടിനെ രാഷ്ട്രീയവൽക്കരിക്കുന്നു; കപിൽ സിപൽ - pulwama attack

പാകിസ്ഥാന് തിരിച്ചടി നല്‍കുകയോ ഒരാളെങ്കിലും കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച മമതാബാനര്‍ജിയും രംഗത്തെത്തിയിരുന്നു.

കപിൽ സിപൽ

By

Published : Mar 4, 2019, 3:34 PM IST

ഡല്‍ഹി: ഇന്ത്യ ബലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ തീവ്രവാദികൾ മരിച്ചതായി വിദേശ മാധ്യമങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തെ രാഷ്ട്രീയവൽക്കരിച്ച് നേട്ടം കൊയ്യാൻ ശ്രമിക്കുകയാണെന്നും മുൻ കേന്ദ്രമന്ത്രി കപിൽ സിപൽ കുറ്റപ്പെടുത്തി.

ലോകത്തെ പ്രശസ്തമായ മാധ്യമങ്ങളുടെ പേരുകള്‍ പരാമര്‍ശിച്ചുകൊണ്ടാണ് കപില്‍ സിബല്‍ പ്രധാനമന്ത്രിക്ക് നേരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്."ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടൺപോസ്റ്റ്, റോയിറ്റേഴ്‌സ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളൊന്നും തന്നെ പാകിസ്ഥാനില്‍ നടത്തിയ ആക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്ത് കാണുന്നില്ലേ മോദിജീ. നിങ്ങള്‍ തീവ്രവാദത്തെ രാഷ്ട്രീയവത്കരിക്കുകയല്ലേ ചെയ്യുന്നത്, " അദ്ദേഹം തന്‍റെട്വീറ്റിലൂടെ ചോദിച്ചു.

ബലാക്കോട്ടിലെ ആക്രമണം സംബന്ധിച്ച് നിരവധി രാഷ്ട്രീയ സംവാദങ്ങൾ അരങ്ങേറുന്നതിനിടെയാണ് കപിൽ സിപലിന്‍റെ പരാമർശം. അതേസമയം ബാലാകോട്ടിലെ ആക്രമണത്തെക്കുറിച്ച് സര്‍ക്കാരും ബിജെപിയും ഔദ്യോഗിക സ്ഥിരീകരണം നല്‍കാത്ത സാഹചര്യത്തില്‍ പ്രത്യാക്രമണത്തില്‍ 250 ലേറെ തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്ഥാവന വിവാദമാകുകയാണ്.

ABOUT THE AUTHOR

...view details