കേരളം

kerala

ETV Bharat / bharat

സിഎജിക്ക് സര്‍ക്കാരിനോട് വിധേയത്വം: കപില്‍ സിബല്‍ - റാഫേല്‍

പ്രധാനമന്ത്രിയോട് അതിരുകവിഞ്ഞ കൂറും വിധേയത്വവും കാട്ടുന്ന ഉദ്യോഗസ്ഥരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. മറ്റെന്തിനേക്കാളും ഭരണഘടനയാണ് വലുതെന്ന് അവര്‍ ഓര്‍മിക്കണം.

കപില്‍ സിബല്‍

By

Published : Feb 11, 2019, 4:24 AM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കൂറു പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ നിരീക്ഷിച്ചുവരികയാണെന്നും അവര്‍ക്ക് തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. റാഫേല്‍ ഇടപാടില്‍ ഓഡിറ്റര്‍ ജനറല്‍ രാജീവ് മെഹര്‍ഷി മോദി സര്‍ക്കാരിനെ കുറ്റവിമുക്തമാക്കാന്‍ ശ്രമം നടത്തുന്നതായി വ്യക്തമായിട്ടുണ്ട്.

തെരഞ്ഞെടുപ്പുകള്‍ വരികയും പോകുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കണം. ഞങ്ങള്‍ ചിലപ്പോള്‍ പ്രതിപക്ഷത്തായിരിക്കും, ചിലപ്പോള്‍ ഭരണപക്ഷത്തും. ഇപ്പോഴത്തെ സിഎജി ആയ രാജീവ് മെഹര്‍ഷിയുടെ മേല്‍നോട്ടത്തിലാണ് റാഫേല്‍ ഇടപാടുകള്‍ മുഴുവന്‍ നടന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കുന്ന സിഎജി റിപ്പോര്‍ട്ട് സര്‍ക്കാരിനെ പൂര്‍ണമായും കുറ്റവിമുക്തമാക്കാനാണ് ശ്രമിക്കുന്നതെന്നും സിബല്‍ ആരോപിച്ചു. അഴിമതി നിറഞ്ഞതാണ് റാഫേല്‍ ഇടപാട്. ഇതുമായി ബന്ധപ്പെട്ട് ശരിയായ അന്വേഷണം നടക്കണം. തിങ്കളാഴ്ച സമര്‍പ്പിക്കാനിരിക്കുന്ന സിഎജി റിപ്പോര്‍ട്ടില്‍ എന്തൊക്കെയാണുള്ളതെന്ന് സര്‍ക്കാരിന് മുന്‍കൂട്ടി അറിയാമെന്നും അദ്ദേഹം പറഞ്ഞു.


ABOUT THE AUTHOR

...view details