ഹൈദരാബാദ്:സാമൂഹിക വിരുദ്ധ പെരുമാറ്റത്തിനുള്ള ഉപകരണമായി സമൂഹ മാധ്യമങ്ങൾക്ക് മാറാൻ കഴിയില്ലെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമ റാവു. സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് അറിയാൻ പോകുന്നു. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന എല്ലാവരും ഉത്തരവാദിത്തമുള്ളവർ ആകണമെന്നും വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബെംഗളൂരു സംഘർഷത്തിൽ പ്രതികരിച്ച് കെ.ടി രാമ റാവു - ടി. രാമ റാവു
സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന എല്ലാവരും ഉത്തരവാദിത്തമുള്ളവർ ആകണമെന്നും വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമ റാവു പറഞ്ഞു.
1
കോൺഗ്രസ് എംഎൽഎ ശ്രീനിവാസ് മൂർത്തിയുടെ ബന്ധു മതവിദ്വേഷം വളർത്തുന്ന പോസ്റ്റ് ഫേസ്ബുക്കിൽ ഇട്ടതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയുണ്ടായ പൊലീസ് വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെടുകയും സംഘർഷത്തിൽ 60 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.