ഭോപ്പാല്‍:ജ്യോതിരാദിത്യ സിന്ധ്യ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചു. പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി.
ജ്യോതിരാദിത്യ സിന്ധ്യ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചു - national general secretary
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി.
jyotiraditya scindia
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതോടെ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് രാജിയുമായി രംഗത്തെത്തുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, ദീപക് ബബാരിയ, വിവേക് താങ്ക തുടങ്ങിയവര്‍ നേരത്തെ പദവിയില്‍ നിന്നും രാജിവെച്ചിരുന്നു. കര്‍ണാടകയില്‍ എംഎല്‍എമാരുടെ രാജിയുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾക്കിടെ മുതിര്‍ന്ന നേതാക്കൾ രാജിയുമായി രംഗത്തെത്തുന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.