കേരളം

kerala

ETV Bharat / bharat

ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് - സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ശരദ് അരവിന്ദ് ബോബ്ഡെ നവംബര്‍ 18 ന് സത്യപ്രതിജ്ഞ ചെയ്യും.2021 ഏപ്രില്‍ 23 വരെയാണ് കാലാവധി.

ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു

By

Published : Oct 29, 2019, 12:50 PM IST

ന്യൂഡല്‍ഹി:സുപ്രീം കോടതിയുടെ 47 മത് ചീഫ് ജസ്റ്റിസായിശരദ് അരവിന്ദ് ബോബ്ഡെയെ നിയമിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടുത്തമാസം 17ന് വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. ശരദ് അരവിന്ദ് ബോബ്ഡെ നവംബര്‍ 18 ന് സത്യപ്രതിജ്ഞ ചെയ്യും.

ഒക്ടോബര്‍ 18നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തന്‍റെ പിന്‍ഗാമിയായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയെ ശുപാര്‍ശ ചെയ്തത്. രഞ്ജന്‍ ഗൊഗോയിക്ക് ശേഷം സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് എസ്എ ബോബ്ഡെ. നേരത്തെ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി ബോബ്ഡെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021 ഏപ്രില്‍ 23 വരെയാണ് കാലാവധി.

ABOUT THE AUTHOR

...view details