ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വീണ്ടും പ്രിയങ്ക ഗാന്ധി വാദ്ര. ക്രമസമാധാന നില തകരും വിധം ഉത്തര്‍പ്രദേശില്‍ ജംഗിള്‍രാജ് വളരുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. ബുലന്ദ്‌ഷഹറില്‍ അഭിഭാഷകന്‍ ധര്‍മേന്ദ്ര ചൗധരിയുടെ മൃതദേഹം ഇന്നലെ കണ്ടെടുത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം.
യുപിയില്‍ ജംഗിള്‍ രാജ്; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വീണ്ടും പ്രിയങ്ക ഗാന്ധി - slams Yogi govt over death of Bulandshahr lawyer
ക്രമസമാധാന നില തകരും വിധം ഉത്തര്‍പ്രദേശില്‍ ജംഗിള്‍രാജ് വളരുകയാണെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. അഭിഭാഷകനായ ധര്‍മേന്ദ്ര ചൗധരിയുടെ മൃതദേഹം ഇന്നലെ കണ്ടെടുത്ത പശ്ചാത്തലത്തിലാണ് സര്‍ക്കാരിനെതിരെ പ്രിയങ്ക ആഞ്ഞടിച്ചത്
സംസ്ഥാനത്ത് ജംഗിള്‍ രാജ് വളരുകയാണ്. കുറ്റകൃത്യങ്ങളും കൊറോണയും നിയന്ത്രണാതീതമാവുകയാണ്. ബുലന്ദ്ഷഹറില്‍ നിന്നും എട്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചൗധരിയെ തട്ടിക്കൊണ്ടുപോയത്. ഇന്നലെ അദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാണ്‍പൂര്‍, ഗൊരഖ്‌പൂര്‍, ബുലന്ദ്‌ഷഹര്‍ എന്നിവിടങ്ങളില്‍ നടന്ന സംഭവങ്ങളെല്ലാം തന്നെ ക്രമസമാധാന നില മന്ദഗതിയിലാണെന്നതിന്‍റെയും ജംഗിള്‍ രാജിന്‍റെയും സൂചനയാണെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്‌തു. സര്‍ക്കാര്‍ എത്ര കാലം ഇങ്ങനെ ഉറങ്ങുമെന്ന് അത്ഭുതപ്പെടുന്നുവെന്നും പ്രിയങ്ക ട്വീറ്റില്‍ പറയുന്നു. ജൂലയ് 25ന് കാണാതായ അഭിഭാഷകന്‍റെ മൃതദേഹം ജൂലയ് 31നാണ് നഗരത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.