കേരളം

kerala

By

Published : Jul 1, 2019, 9:58 AM IST

ETV Bharat / bharat

മഴയില്ലാതെ മൺസൂൺ : ജൂണില്‍ 33% മഴയുടെ കുറവ്

മൺസൂൺ വൈകി ആരംഭിച്ചതാണ് മഴ കുറയാൻ പ്രധാന കാരണമായി പറയുന്നത്

ജൂണില്‍ 33% മഴയുടെ കുറവ്

ന്യൂഡല്‍ഹി : കഴിഞ്ഞ 100 വർഷത്തിനിടെ ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമാണ് കടന്നുപോയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 33% മഴയുടെ കുറവാണ് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ രേഖപ്പെടുത്തിയത്. അതേസമയം, മൺസൂണിന്റെ പ്രകടനം ഇതുവരെ പ്രതീക്ഷിച്ചതിലും താഴെയാണെങ്കിലും, ജൂലൈ ആദ്യ പകുതിയിൽ കനത്ത മഴയുടെ സൂചനകളുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

ജൂൺ മാസത്തിൽ ഇന്ത്യയില്‍ മഴ 112.1 മില്ലിമീറ്ററായി രേഖപ്പെടുത്തി. ദീർഘകാല ശരാശരി (സാധാരണ) 166.9 മില്ലിമീറ്ററായിരുന്നു ഇത്. കഴിഞ്ഞ 100 വർഷങ്ങളിൽ, ജൂൺ (2009) (85.7 മിമി), 2014 (95.4), 1926 (98.7 മിമി), 1923 (102 എംഎം) എന്നിങ്ങനെ നാല് വർഷത്തിനിടയിൽ ജൂൺ മാസത്തെ മഴ കുറവാണ്.

മൺസൂൺ വൈകി ആരംഭിച്ചതാണ് മഴ കുറയാൻ പ്രധാന കാരണമായി പറയുന്നത്. മധ്യ-ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും ഇത് ജല സമ്മർദ്ദം വർദ്ധിപ്പിച്ചു. ആന്ധ്രാപ്രദേശിലെയും മഹാരാഷ്ട്രയിലെയും ജലസംഭരണികൾ യഥാക്രമം 84%, 77% എന്നിങ്ങനെ താഴ്ന്ന നിലയിലാണ്. ദക്ഷിണേന്ത്യയിലാണ് ഏറ്റവുമധികം ജലദൗർലഭ്യം നേരിടുന്നത്. സംയുക്ത ആന്ധ്ര-തെലങ്കാന പദ്ധതികൾ സാധാരണയേക്കാൾ 52% കുറവ് രേഖപ്പെടുത്തിയപ്പോൾ തമിഴ് നാട്, കേരളം എന്നി സംസ്ഥാനങ്ങളില്‍ 47 ശതമാനത്തിനും താഴെയാണ് ജലസംഭരണികളിലെ തോത്.

ABOUT THE AUTHOR

...view details