കേരളം

kerala

ETV Bharat / bharat

"ജൂമ്‌ല ബെല്‍സ്, ജൂമ്‌ല ബെല്‍സ്" ബിജെപിക്ക് ക്രിസ്‌മസ് കരോള്‍ പാടി കോണ്‍ഗ്രസ് - കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വീറ്റര്‍ പേജ്

കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വീറ്റര്‍ പേജിലാണ് ബിജെപി നേതാക്കര്‍ന്മാരെ പരിഹസിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

'Jumla bells, Jumla bells' Christmas dig by Congress "ജൂമ്‌ല ബെല്‍സ്, ജൂമ്‌ല ബെല്‍സ്" ബിജെപിക്ക് ക്രിസ്‌മസ് കരോള്‍ പാടി കോണ്‍ഗ്രസ് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വീറ്റര്‍ പേജ് ബിജെപി സര്‍ക്കാര്‍
ബിജെപിക്ക് ക്രിസ്‌മസ് കരോള്‍ പാടി കോണ്‍ഗ്രസ്

By

Published : Dec 26, 2019, 4:14 AM IST

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന് ക്രിസ്‌മസ് കരോള്‍ പാടി കോണ്‍ഗ്രസ്. "ജൂമ്‌ല ബെല്‍സ്, ജൂമ്‌ല ബെല്‍സ് ജൂമ്‌ല ഓള്‍ ദ വേ" എന്ന് കുറിച്ച് പ്രധാന മന്ത്രി നരോന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിര്‍മ്മല സീതാരാമന്‍, സ്‌മൃതി ഇറാനി എന്നിവരുടെ കാരിക്കേച്ചറുകളും പങ്കുവെച്ചാണ് കോണ്‍ഗ്രസ് ക്രിസ്‌മസ് ആശംസകള്‍ എന്ന ടാഗോടു കൂടി ട്വീറ്റ് ചെയ്‌തത്. ജൂമ്‌ല എന്ന വാക്കിന്‍റെ അര്‍ഥം നുണയെന്നാണ്.

എത്ര രസമാണ് സത്യസന്തമായ സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കാനെന്നാണ് അടുത്ത വരിയില്‍ പറയുന്നത്. കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വീറ്റര്‍ പേജിലാണ് ബിജെപി നേതാക്കര്‍ന്മാരെ പരിഹസിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

അമിത് ഷായുടെ ചിത്രത്തില്‍ "ഈ ക്രിസ്‌മസിന് എനിക്ക് വേണ്ടത് ഞാന്‍ പറയുന്നതെല്ലാം മോദി കേള്‍ക്കുകയെന്നതാണ്" എന്നാണ് എഴുതിയിരിക്കുന്നത്. ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ ചില പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ടാണ് സംഭാഷണം നല്‍കിയിരിക്കുന്നത്.

ABOUT THE AUTHOR

...view details