കേരളം

kerala

ETV Bharat / bharat

ജൂലിമ- ശൈശവ വിവാഹത്തിനെതിരായ പോരാട്ടങ്ങള്‍ - Julima- fights against child marriages

ശൈശവവിവാഹം പോലുള്ള അനാചാരങ്ങള്‍ക്കെതിരെ പോരാടുന്നതിനായി ജൂലിമ എന്‍ജിഒയില്‍ സന്നദ്ധപ്രവര്‍ത്തകയായി ചേര്‍ന്നു. ഈ പ്രവർത്തനങ്ങൾ ജൂലിമയ്ക്ക് യൂനിസെഫ് അവാര്‍ഡ് നേടിക്കൊടുത്തിരിക്കുന്നു

Julima- fights against child marriages
ജൂലിമ- ശൈശവവിവാഹത്തിനെതിരായ പോരാട്ടങ്ങള്‍

By

Published : Dec 12, 2019, 8:58 PM IST

കോണ്ടോ ഗിരിവര്‍ഗ വിഭാഗത്തിലെ ഒരു സാധുകുടുംബത്തിലെ അംഗമാണ് ജൂലിമ. ഒഡീഷയിലെ ബാന്ധുഡി പ്രദേശത്താണ് അവളുടെ വീട്. കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിന് കൂലിവേല ചെയ്യുന്നതിനായി ജൂലിമ പഠനം ഉപേക്ഷിച്ചു. ആ സമയത്തുതന്നെ അവള്‍ സമൂഹത്തിലെ ശൈശവവിവാഹം പോലുള്ള അനാചാരങ്ങള്‍ക്കെതിരെ പോരാടുന്നതിനായി ഒരു എന്‍ജിഒയില്‍ സന്നദ്ധപ്രവര്‍ത്തകയായി ചേര്‍ന്നു. ഗിരിവര്‍ഗ വിഭാഗത്തിലെ 12 ശൈശവവിവാഹങ്ങള്‍ തടയുന്നതിന് പ്രധാന കാരണം അവളായിരുന്നു.
ഓപ്പൺ സ്കൂള്‍ സംവിധാനത്തില്‍ പഠനം തുടര്‍ന്ന ജൂലിമ തന്‍റെ സുഹൃത്തുക്കളെ സ്കൂളില്‍ ചേരാനും പഠനം നടത്താനും പ്രേരിപ്പിച്ചു. പഠനം ഇടയ്ക്കുവെച്ച് നിര്‍ത്തിയ തന്‍റെ സഹപാഠികളെ വീണ്ടും സ്കൂളില്‍ ചേര്‍ക്കുന്നതിനും അവര്‍ക്ക് തൊഴില്‍ നൈപുണ്യപരിശീലനം നേടുന്നതിനും സൗകര്യമൊരുക്കി.
ഇപ്പോള്‍ ജൂലിമ തന്‍റെ വിഭാഗക്കാര്‍ താമസിക്കുന്ന ജില്ലയില്‍ കുട്ടികളുടെ അവകാശസംരക്ഷണത്തിനും ശൈശവവിവാഹം തടയുന്നതിനും വേണ്ടി പരിശ്രമിക്കുകയാണ്. വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള അവകാശത്തിന്‍റെ സംരക്ഷണത്തിനും ശൈശവ വിവാഹം തടയുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ജൂലിമയ്ക്ക് യൂനിസെഫ് അവാര്‍ഡ് നേടിക്കൊടുത്തിരിക്കുന്നു. ദേശീയതലത്തില്‍ ഈ അവാര്‍ഡിനായി നിര്‍ദ്ദേശിക്കപ്പെട്ട 10 പേരടങ്ങുന്ന ചുരുക്കപ്പട്ടികയില്‍ ജൂലിമയും ഉല്‍പ്പെട്ടിട്ടുണ്ട്. സന്തം ജീവിതവും തനിക്ക് ചുറ്റുമുള്ളവരുടെ ജീവിതങ്ങളും സമുദ്ധരിക്കുന്നതിനായി പരിശ്രമിക്കുന്നവര്‍ക്കാണ് യൂനിസെഫ് അവാര്‍ഡ് നല്‍കുന്നത്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details