ജോധ്പൂര്‍: സാധാരണ പൗരന് നീതി ലഭ്യമാകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്. വിവിധ കാരണങ്ങളാല്‍ ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാണ്. പ്രത്യേകിച്ച് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും. മാത്രവുമല്ല വലിയ സാമ്പത്തിക ഭാരമുണ്ടാക്കുന്നതാണ് ജുഡീഷ്യല്‍ പ്രക്രിയ. ഏതെങ്കിലും തരത്തില്‍ ദുരിതം അനുഭവിക്കുന്നവരോ ദരിദ്രനോ സാധാരണക്കാരനോ ഒരു പരാതിയുമായി സുപ്രീംകോടതിയെ സമീപിക്കുമോ? ഈ ചോദ്യം പ്രധാനമാണെന്നും രാഷ്ട്രപതി പറഞ്ഞു. രാജസ്ഥാനിലെ പുതിയ ഹൈക്കോടതി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും നീതി ഉറപ്പാക്കാന്‍ നാം ബാധ്യസ്ഥരാണെന്നും രാഷ്ട്രപതി പറഞ്ഞു.
നീതിന്യായ വ്യവസ്ഥ സാധാരണക്കാര്‍ക്ക് അന്യമെന്ന് രാഷ്ട്രപതി
എല്ലാവര്‍ക്കും നീതി ഉറപ്പാക്കണം. ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ വലിയ സാമ്പത്തിക ഭാരമുണ്ടാക്കുന്നു.
നീതിന്യായ വ്യവസ്ഥ സാധാരണക്കാര്‍ക്ക് അന്യമെന്ന് രാഷ്ട്രപതി
വിധി പ്രസ്താവം ഒമ്പത് പ്രാദേശിക ഭാഷകളില്‍ നടത്താനുള്ള സുപ്രീംകോടതിയുടെ തീരുമാനത്തില്‍ താന്‍ അതീവ സന്തുഷ്ടനാണ്. ദരിദ്രരില്‍ ദരിദ്രരുടെ ക്ഷേമം ആണ് മഹാത്മാഗാന്ധി കണ്ട സ്വപ്മമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.