ജയ്‌പൂർ: പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ജസ്റ്റിസ് അജയ് കുമാർ ശർമ ഡി.ജി.പി ഭൂപേന്ദ്ര സിങിന് കത്തെഴുതി. ജയ്‌പൂർ സ്‌ഫോടനക്കേസിലെ നാല് പ്രതികൾക്ക് വധശിക്ഷ വിധിച്ച സാഹചര്യത്തിലാണ് കത്തയച്ചത്. മദ്യക്കുപ്പികൾ എറിഞ്ഞ് തന്നെ ആക്രമിക്കാൻ ചിലർ ശ്രമിച്ചതായും തൻ്റെ വസതിക്ക് മുന്നിൽ അജ്ഞാതരെ പലപ്പോഴായി കണ്ടതായും അദ്ദേഹം കത്തിൽ പറയുന്നു.
സുരക്ഷ ആവശ്യപ്പെട്ട് ജസ്റ്റിസ് അജയ് കുമാർ ശർമ - പൊലീസ്
മദ്യക്കുപ്പികൾ എറിഞ്ഞ് തന്നെ ആക്രമിക്കാൻ ചിലർ ശ്രമിച്ചതായും തൻ്റെ വസതിക്ക് മുന്നിൽ അജ്ഞാതരെ പലപ്പോഴായി കണ്ടതായും അജയ് കുമാർ ശർമ

സുരക്ഷ ആവശ്യപ്പെട്ട് ജസ്റ്റിസ് അജയ് കുമാർ ശർമ ഡി.ജി.പി ഭൂപേന്ദ്ര സിങിന് കത്തെഴുതി
1984ൽ തീവ്രവാദി മക്ബൂൾ ഭട്ടിന് വധശിക്ഷ വിധിച്ച ജസ്റ്റിസ് നീൽകാന്തിൻ്റെ മരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. ജയ്‌പൂർ സ്‌ഫോടനക്കേസിലെ തീവ്രവാദികൾ ഐ.എസ്.ഐയുമായി ബന്ധമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജസ്റ്റിസ് അജയ് കുമാർ ശർമക്കും കുടുംബത്തിനും നേരെ വധ ഭീഷണിയുള്ളതായി ഇൻ്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.