മുതിർന്ന ബിജെപി നേതാക്കളുമായി ജെ പി നദ്ദ കൂടിക്കാഴ്ച നടത്തി - ബിജെപി വർക്കിങ് പ്രസിഡന്‍റ്
വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ച ചെയ്യാനായാണ് യോഗം സംഘടിപ്പിച്ചത്

ജെ പി നദ്ദ
ന്യൂഡല്‍ഹി: ബിജെപി വർക്കിങ് പ്രസിഡന്റും മുൻ കേന്ദ്ര മന്ത്രിയുമായ ജെ പി നദ്ദ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബിജെപി ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ, ദേശീയ വൈസ് പ്രസിഡന്‍റ് ശ്യാം ജാജു, കേന്ദ്രമന്ത്രി ഹർഷ് വർധൻ, ഹർദീപ് സിംഗ് പുരി, മീനാക്ഷി ലെഖി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ച ചെയ്യാനായാണ് യോഗം സംഘടിപ്പിച്ചത്.