കേരളം

kerala

ETV Bharat / bharat

ബംഗാളിനെ മമത സര്‍ക്കാര്‍ അഴിമതിയിലൂടെ ചൂഷണം ചെയ്യുന്നു; ജെ പി നദ്ദ - ജഗത് പ്രകാശ് നദ്ദ

ഭാരതീയ ജനതാ പാർട്ടി ദേശീയ അധ്യക്ഷന്‍ ജഗത് പ്രകാശ് നദ്ദ പശ്ചിമ ബംഗാളിലെ 'പരിവർത്തൻ യാത്ര' ഫ്ലാഗ് ഓഫ്ചെയ്തു.

JP Nadda flags off 'Parivartan Yatra' in West Bengal's Birbhum  says CM Mamata exploited state  JP Nadda flags off 'Parivartan Yatra' in West Bengal's Birbhum  Parivartan Yatra  JP Nadda  CM Mamata  ബംഗാളിനെ മമത സര്‍ക്കാര്‍ അഴിമതിയിലൂടെ ചൂഷണം ചെയ്യുന്നു; ജെ പി നദ്ദ  ബംഗാളിനെ മമത സര്‍ക്കാര്‍ അഴിമതിയിലൂടെ ചൂഷണം ചെയ്യുന്നു  ജെ പി നദ്ദ  ജഗത് പ്രകാശ് നദ്ദ  പരിവർത്തൻ യാത്ര
ബംഗാളിനെ മമത സര്‍ക്കാര്‍ അഴിമതിയിലൂടെ ചൂഷണം ചെയ്യുന്നു; ജെ പി നദ്ദ

By

Published : Feb 9, 2021, 4:32 PM IST

ബിര്‍ഭും: സംസ്കാരത്തിന്‍റെയും വികസനത്തിന്‍റെയും കാര്യത്തില്‍ പേരുകേട്ട ബംഗാളിനെ മമത സര്‍ക്കാര്‍ അഴിമതിയിലൂടെ ചൂഷണം ചെയ്യുകയാണെന്ന് പശ്ചിമബംഗാളിലെ പരിവര്‍ത്തന്‍ യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു. അതിനാല്‍തന്നെ അതിന്‍റെ മോചനത്തിനായാണ് ഇത്തരത്തിലൊരു യാത്ര ആരംഭിക്കാന്‍ ബിജെപി തീരുമാനിച്ചതെന്നും ബിര്‍ഭുമില്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ബിർഭുമിലെ താരാപിത് ക്ഷേത്രത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ദര്‍ശനവും നടത്തി.

തൃണമൂൽ കോൺഗ്രസ് സർക്കാരിനെ തുരത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പശ്ചിമ ബംഗാളിൽ ബി.ജെ.പി പരിവർത്തന യാത്ര സംഘടിപ്പിക്കുന്നത്. ആദ്യ യാത്ര നാദിയ ജില്ലയിലെ നബദ്വിപ്പിൽ നിന്ന് ശനിയാഴ്ചയാണ് ആരംഭിച്ചത്.

ABOUT THE AUTHOR

...view details