ബിജെപിയെ നയിക്കാൻ ഇനി ജെ.പി നദ്ദ - അമിത് ഷാ
ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ജെ.പി നദ്ദയെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തത്
ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷനായി ജെ.പി നദ്ദയെ തെരഞ്ഞെടുത്തു. എതിർപ്പില്ലാതെയാണ് ജെ.പി നദ്ദയെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രി ആയതോടെയാണ് നദ്ദ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. 2019 ജൂണ്‍ മുതല്‍ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്തെത്തിയ നദ്ദ ഒരു മികച്ച സംഘാടനകനാണ്. ഹിമാചല്‍ പ്രദേശിലെ മന്ത്രികൂടിയായ അദ്ദേഹത്തിന്‍റെ കാലത്ത് നടന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വലിയ വിജയമാണ് ബിജെപി നേടിയത്.