കേരളം

kerala

ETV Bharat / bharat

പ്രഗ്യാസിങ് താക്കൂറിനെതിരെ നടപടി ; പ്രസ്താവന അപലപനീയമെന്ന് ജെ.പി നദ്ദ - പ്രസ്താവന അപലപനീയമെന്ന് ജെ.പി നദ്ദ

പാർലമെന്‍റിന്‍റെ പ്രതിരോധകാര്യ  സമിതിയില്‍ നിന്ന് പ്രഖ്യയെ നീക്കുമെന്നും  ഈ സമ്മേളനത്തില്‍ ബിജെപി പാർലമെന്‍ററി പാർട്ടി യോഗങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും ജെ പി നദ്ദ

BJP never supports Pragya Singh Thakur
പ്രഗ്യാസിങിനെ തള്ളി ബിജെപി

By

Published : Nov 28, 2019, 11:18 AM IST

Updated : Nov 28, 2019, 12:46 PM IST

മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെ ദേശഭക്തനാണെന്ന പ്രഗ്യാ സിങ് താക്കൂറിന്‍റെ പ്രസ്താവനയെ തള്ളി ബിജെപി .പ്രസ്താവന അപലപനീയമെന്നും ഇത്തരം തത്വശാസ്ത്രങ്ങളെ ബിജെപി അംഗീകരിക്കില്ലെന്നും ബിജെപി വർക്കിങ് പ്രസിഡണ്ട് ജെ പി നദ്ദ പറഞ്ഞു.പാർലമെന്‍റിന്‍റെ പ്രതിരോധകാര്യ സമിതിയില്‍ നിന്ന് പ്രഖ്യയെ നീക്കുമെന്നും ഈ സമ്മേളനത്തില്‍ ബിജെപി പാർലമെന്‍ററി പാർട്ടി യോഗങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും ജെ പി നദ്ദ അറിയിച്ചു. പ്രഗ്യക്കെതികെ വ്യാപക പ്രതിഷേധം ഉയർന്ന സാചര്യത്തിലാണ് നടപടി.

എന്നാല്‍ സ്വാതന്ത്ര്യസമര സേനാനി ഉദ്ദം സിങിനെക്കുറിച്ച് സംസാരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും പ്രസ്താവന തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടതാണെന്നും പ്രഗ്യാസിങ് താക്കൂർ ട്വീറ്റ് ചെയ്തു.

ലോക്സഭയില്‍ എസ്‌പിജി ബില്ലിന്‍റെ ചര്‍ച്ചക്കിടെയാണ് പ്രഗ്യാ സിങ് ഗോഡ്‌സെ രാജ്യ സ്നേഹിയാണെന്ന് ആവർത്തിച്ച് പറഞ്ഞത്.

Last Updated : Nov 28, 2019, 12:46 PM IST

ABOUT THE AUTHOR

...view details