കശ്മീർ: പുതിയ ഇന്ത്യ പുതിയ കശ്മീർ എന്ന പ്രധാനമന്ത്രിയുടെ ആശയം യാഥാർത്ഥ്യമാക്കാനുള്ള യാത്രക്ക് തുടക്കമായെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ഒക്ടോബർ 31 ന് ശേഷം ഇവിടുത്തെ സ്ഥിതിഗതികൾ മാറുമെന്നും ആർട്ടിക്കിൾ 370 നിലവിലുള്ളതിനാല്‍ ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ഇത്രയും കാലം മുഴുവൻ ആനുകൂല്യങ്ങളും ആസ്വദിക്കാനായില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ നയങ്ങൾ ആവിഷ്കരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ഇന്ത്യ പുതിയ കശ്മീർ യാഥാർഥ്യത്തിലേക്കെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് - കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്
ആർട്ടിക്കിൾ 370 ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ നിന്ന് ജനങ്ങളെ തടഞ്ഞെന്നും മന്ത്രി
കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്
ദസറ ആഘോഷത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള പ്രതിപക്ഷ ആരോപണങ്ങൾ അദ്ദേഹം തള്ളി.നിലവിൽ സ്ഥിതി ഗതികൾ ശാന്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.