ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതുടർന്ന് ശ്രീനഗറിൻ്റെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി. റോഡുകളിൽ മുള്ളുവേലികൾ സ്ഥാപിച്ചു. റിപ്പോർട്ടുകൾ അനുസരിച്ച് പ്രാദേശിക മാധ്യമപ്രവർത്തകർക്ക് പോലും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്.
കശ്‌മീരിൽ പ്രതിസന്ധി നേരിട്ട് മാധ്യമങ്ങളും - journalist struggle in kashmir
പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്.
![കശ്‌മീരിൽ പ്രതിസന്ധി നേരിട്ട് മാധ്യമങ്ങളും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4225860-538-4225860-1566611191452.jpg)
മാധ്യമപ്രവർത്തകർക്ക് ശ്രീനഗറിലെ സോനാവാർ മീഡിയ സെൻ്ററിൽ പ്രവർത്തിക്കാൻ അനുമതിയുണ്ട്. കമ്പ്യൂട്ടറുകളും ഇൻ്റർനെറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. യുഎൻ ഓഫീസിനെതിരെയുള്ള പ്രതിഷേധത്തെതുടർന്ന് ഒരുപാട് കുപ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇടിവി ഭാരത് പ്രാദേശിക റിപ്പോര്‍ട്ടര്‍ പറഞ്ഞു. ഓഫീസിനടുത്ത് ആവശ്യത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പോകുന്ന വഴിയിൽ ഏകദേശം മൂന്ന് ചെക്ക്പോസ്റ്റുകൾ കടക്കണം. മാധ്യമപ്രവർത്തകർ ആണെന്ന് തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് കർശനമാക്കി. സുരക്ഷ കൂടുതല്‍ ശക്തമാക്കിയെന്നും ഇടിവി ഭാരതിന്‍റെ പ്രാദേശിക റിപ്പോര്‍ട്ടര്‍ വ്യക്തമാക്കി. സാവധാനം എല്ലാം പുനസ്ഥാപിക്കുമെന്ന് ജമ്മു കാശ്‌മീർ സര്‍ക്കാര്‍ ഉറപ്പുനല്‍കി. സുരക്ഷാസേനയെ വിന്യസിച്ചിരിക്കുന്നതുമൂലം ഡാൽ തടാകത്തെ സോനാവാർ മേഖലയുമായി ബന്ധിപ്പിക്കുന്ന റോഡ് പൂർണമായും അടച്ചു. പ്രധാന രാഷ്‌ട്രീയ നേതാക്കളെല്ലാം സംരക്ഷണത്തിലാണ്.