ഹിമാചൽ പ്രദേശിൽ മാധ്യമപ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചു - covid 19
കാൻഗ്ര ജില്ലയിലുള്ള മാധ്യമപ്രവർത്തകനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതർ 33 ആണ്
മാധ്യമപ്രവർത്തകനും കൊവിഡ്
ഷിംല: ഹിമാചൽ പ്രദേശിൽ ഒരു പത്രപ്രവർത്തകനും കൊവിഡ്. കാൻഗ്ര ജില്ലയിലുള്ള മാധ്യമപ്രവർത്തകനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഗുരുദർഷൻ ഗുപ്‌ത വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ 33 കേസുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഇതിർ 13 പേർക്ക് രോഗം ഭേദമാകുകയും ഒരാൾ വൈറസ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്‌തു. 115 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 23പേർക്ക് രോഗമില്ലെന്ന് കണ്ടെത്തി. 92 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.