മുംബൈയില്‍ മാധ്യമപ്രവർത്തകന് നേരെ ആക്രമണം - കൊവിഡ്
മാധ്യമപ്രവർത്തകന്‍റെ വീട്ടിൽ കയറി 12 പേർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു
ഹോം ക്വാറന്‍റൈൻ റിപ്പോർട്ട് ചെയ്‌ത മാധ്യമ പ്രവർത്തകനെതിരെ അക്രമം
മുംബൈ: വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന 17 കുടുബങ്ങളെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കിയ മാധ്യമ പ്രവർത്തകന് നേരെ ആക്രമണം. 12 പേർ അടങ്ങുന്ന സംഘമാണ് മാധ്യമ പ്രവർത്തകനെ ആക്രമിച്ചത്. ബലാസാഹേബ് നവ്‌ഗെയ്‌റെ എന്നയാളാണ് ആക്രമണത്തിന് ഇരയായത്. മാധ്യമ പ്രവർത്തകന്‍റെ വീട്ടിൽ അനധികൃതമായി കയറി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതേ സമയം മാധ്യമപ്രവർത്തകനെ ആക്രമിച്ചതിനും ലോക്ക് ഡൗൺ ലംഘിച്ചതിനും പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു.