കേരളം

kerala

ETV Bharat / bharat

വെട്ടുക്കിളി ആക്രമണത്തിനെതിരെ സംയുക്ത ഓപ്പറേഷന്‍ - പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്

പഞ്ചാബിലെ രൂപനഗർ, ബറേക്ക ഗ്രാമങ്ങളിലെ വെട്ടുക്കിളി കൂട്ടത്തെ പൂർണമായും ഒഴിവാക്കിക്കൊണ്ട് ചൊവ്വാഴ്‌ച രാവിലെയോടെയായിരുന്നു പ്രവർത്തനം വിജയകരമായി സമാപിച്ചത്

Punjab locust operation against locust infestation Captain Amarinder Singh വെട്ടുക്കിളി ആക്രമണം വെട്ടുക്കിളി സംയുക്ത ഓപ്പറേഷന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്
വെട്ടുക്കിളി ആക്രമണത്തിനെതിരെ സംയുക്ത ഓപ്പറേഷന്‍; പഞ്ചാബിലെ രണ്ട് ഗ്രാമങ്ങളില്‍ നിന്നും വെട്ടുക്കിളികളെ തുടച്ചുമാറ്റി

By

Published : Feb 4, 2020, 12:51 PM IST

ചണ്ഡീഗഢ്: വെട്ടുക്കിളി ആക്രമണത്തിനെതിരെയുള്ള സംയുക്ത ഓപ്പറേഷനിലൂടെ പഞ്ചാബിലെ രണ്ട് ഗ്രാമങ്ങളിൽ നിന്നും വെട്ടുക്കിളികളെ പൂർണമായും തുടച്ചുമാറ്റി. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്‍റെ നിർദേശപ്രകാരം ആരംഭിച്ച 12 മണിക്കൂര്‍ ഓപ്പറേഷന്‍, ഇന്ത്യ-പാകിസ്ഥാൻ അതിർത്തി ജില്ലയായ ഫാസിൽക്കയിലെ രണ്ട് ഗ്രാമങ്ങളിലെ വെട്ടുക്കിളികളെയാണ് ഇല്ലാതാക്കിയത്.

ധനകാര്യ വികസന കമ്മീഷണർ വിശ്വജിത് ഖന്നയുടെ നേതൃത്വത്തിലായിരുന്നു രൂപനഗർ, ബറേക്ക ഗ്രാമങ്ങളിൽ ഓപ്പറേഷന്‍ വിജയം കണ്ടത്. വെട്ടുക്കിളി നിയന്ത്രിക്കാൻ ബൂമർ സ്പ്രേയറുകൾ, ട്രാക്ടർ ഘടിപ്പിച്ച ഉയർന്ന വേഗതയുള്ള സ്പ്രേയറുകൾ, ഫയർ ബ്രിഗേഡ് വാഹനം എന്നിവയായിരുന്നു ഉപയോഗിച്ചത്. വെട്ടുക്കിളി കൂട്ടത്തെ പൂർണമായും ഒഴിവാക്കിക്കൊണ്ട് ചൊവ്വാഴ്‌ച രാവിലെയോടെയായിരുന്നു പ്രവർത്തനം വിജയകരമായി സമാപിച്ചത്.

അതേസമയം മറ്റ് ഗ്രാമങ്ങളിലെ വെട്ടുക്കിളി ആക്രമണം തടയാനുള്ള തയ്യാറെടുപ്പ് പദ്ധതികൾ അവലോകനം ചെയ്യുന്നതിനായി ഫസിൽക ഡെപ്യൂട്ടി കമ്മിഷണർ തിങ്കളാഴ്ച രാത്രി ജില്ലാതല അധികൃതരുടെ യോഗം വിളിച്ചുചേർത്തു. ഇതിന്‍റെ ഭാഗമായി കര്‍ഷകര്‍ക്കൊപ്പം ബിഎസ്എഫ്, അഗ്നിശമന സേന, കാർഷിക- ഹോർട്ടികൾച്ചർ വകുപ്പുകൾ, പഞ്ചാബ് കാര്‍ഷിക സര്‍വകലാശാല, ഫാസിൽക്ക ജില്ലയിലെ സിവിൽ- പൊലീസ് ഭരണവകുപ്പുകൾ എന്നിവയും സംയുക്ത പ്രവർത്തനത്തിന്‍റെ ചുമതല ഏറ്റെടുത്തു.

രാജസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബിന്‍റെ തെക്കന്‍ ഭാഗങ്ങളിലെ വെട്ടുകിളി ആക്രമണത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ ചുമതലയും പഞ്ചാബ് മുഖ്യമന്ത്രി ഏറ്റെടുത്തിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നും വെട്ടുക്കിളി ആക്രമണം ഇന്ത്യൻ ഭാഗത്തേക്ക് പ്രവേശിക്കുന്നതിനെ കുറിച്ച് പാക് സർക്കാരുമായി ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയത്തിനും ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനും നിർദേശം നൽകണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.

ABOUT THE AUTHOR

...view details