ജയ്പൂര്‍: സംസ്ഥാനത്തെ തുടര്‍ച്ചയായ പീഢനങ്ങളുടെ പശ്ചാത്തലത്തില്‍ രാജസ്ഥാന്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്. അല്‍വാര്‍ ജില്ലയിലെ ദളിത് യുവതിയെ ബലാത്സംഗം ചെയ്തത് ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കോടതി നോട്ടീസ് അയച്ചത്.
ലൈംഗിക അതിക്രമങ്ങൾ; രാജസ്ഥാൻ സർക്കാരിന് ഹൈക്കോടതി നോട്ടീസ് - Rajasthan
അൽവാർ ജില്ലയിലെ ദളിത് വിഭാഗത്തിൽപ്പെട്ട വനിതയെ കൂട്ടബലാത്സംഗം ചെയ്തത് ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി.
ചിത്തോർഗറിൽ അഞ്ച് വയസ്സുകാരിയെ ആക്രമിച്ച സംഭവവും ഇതില്‍ ഉള്‍പ്പെടുന്നു. അൽവാർ കൂട്ടബലാത്സംഗം മറച്ചുവച്ച സംസ്ഥാന സർക്കാരിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതിയും രംഗത്തെത്തിയിരുന്നു.
അൽവാർ ആക്രമണത്തിന് ഇരയായ പെൺകുട്ടിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. ന്യായ് പദ്ധതി ലഭ്യമാക്കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നൽകുകയും ചെയ്തു. വിമർശനങ്ങൾക്ക് മറുപടി നല്‍കാതെ, രാഷ്ട്രീയത്തിന് അതീതമായി താനിപ്പോൾ വൈകാരികമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുകയാണെന്നാണ് സന്ദര്‍ശനവേളയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്.